Friday, February 23, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 23 | ചൊവ്വ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 23 | ചൊവ്വ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“ജീവിതം വിരുന്നല്ല
അതൊരു അവസ്ഥയാണ് “

ജോർജ് സേന്റിയേന

നോട്ട് നിരോധനം വന്ന സമയത്തു പത്ര മാധ്യമങ്ങളിൽ വന്നയൊരു വാർത്തയാണ് വയോധികയും, ഭിക്ഷ യാചിച്ചു തെരുവിൽ ജീവിക്കുന്ന ഒരു സ്ത്രീ മരിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കെട്ടുകണക്കിന് നോട്ടുകൾ ചാക്കിൽ കെട്ടി തലക്കീഴിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ആ പണം കൊണ്ടാർക്ക് പ്രയോജനം. സ്ത്രീ ജീവിച്ചിരുന്നപ്പോൾ ജീവിതസുഖം അനുഭവിക്കാതെ ജീവിച്ചതല്ലാതെ സ്ത്രീയെന്തു നേടി.

നോട്ട് നിരോധനം നടപ്പിലായപ്പോൾ പണം കുന്നുകൂട്ടി വെച്ചവരെല്ലാം പ്രഷർ കൂടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ അന്നന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ ജീവിച്ചവരെന്നും ജീവിക്കുന്നത് പോൽ ജീവിച്ചു.

നേടിയെടുത്തതും, വെട്ടിപ്പിടിച്ചതുമായ സ്ഥാനമാനങ്ങളുടെ പേരിലല്ല ഒരാൾ പിന്നീട് അറിയപ്പെടേണ്ടത്. ഹൃദയത്തിൽ നിന്നൊഴുകിയ നന്മയുടെയും, സ്നേഹത്തിന്റെയും പേരിലാകണം ഓരോരുത്തരും തലമുറയ്ക്ക് അറിയപ്പെടേണ്ടത്. അതാണെന്നും നിലനിൽക്കുന്നത്.

എല്ലാവർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു.

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments