Tuesday, July 23, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 10 | ബുധൻ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 10 | ബുധൻ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“നിങ്ങൾക്ക് രണ്ട് അവസരങ്ങൾ ഉണ്ട് നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുക അല്ലെങ്കിൽ നിങ്ങളെ നിയന്ത്രിക്കുവാൻ മനസ്സിനെ അനുവദിക്കുക”.

പൗലോ കൊയ്ലോ

മനസ്സെന്ന മാന്ത്രികലോകത്തു വികാര വിചാരങ്ങൾ പറന്നുല്ലസിക്കുന്നത് കാണാം. ഒരു വ്യക്തിയുടെ ഹൃദയത്തിൽ വരുന്ന ആഗ്രഹങ്ങൾക്ക് നിയന്ത്രണമില്ല എന്നാലത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുമ്പോളാണ് ജീവിതത്തിൽ നഷ്ട ബോധമുണ്ടാകുന്നത്. നമ്മുക്ക് മനസ്സിനെ നിയന്ത്രിക്കണമെങ്കിൽ നമ്മുടെ ചിന്തകളിൽ സംതൃപ്തി നിറയണം. അങ്ങനെയെങ്കിൽ അനാവശ്യ ചിന്തകളെ ഹൃദയത്തിലേറ്റെടുക്കരുത്.

ഞാനെന്ന വ്യക്തിയ്ക്കും, മറ്റുള്ളവർക്കും ദോഷകരമായ ചിന്തകൾ നമ്മുടെ മനസ്സിൽ നിന്നും അകറ്റാൻ ശ്രമിച്ചാൽ കാലക്രമത്തിൽ. മോശമായ ചിന്തകൾ നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞുപോകും. അപ്പോൾ ബോധമണ്ഡലത്തിലൂടെ മനസ്സ് നമ്മളെ നിയന്ത്രിക്കുകയും നല്ലതും സംതൃപ്തി തരുന്നതുമായ ചിന്തകളെക്കൊണ്ട് നമ്മൾക്കും സമൂഹത്തിനും നന്മയുണ്ടാകും.

അറിവുള്ളവരിൽ നിന്നേ നന്മതിന്മകളുടെ തിരിച്ചറിവുകലുണ്ടാകുകയുള്ളു. ഏതൊരു വ്യക്തിയും ഉൾക്കൊള്ളാനും വേണ്ടാത്തത് തള്ളാനും ശീലിക്കണം. എന്നാൽ ദുഷ്ചിന്താഗതിയോടെ മാത്രം ദുഷ്ടതകൾ മാത്രം ചിന്തിക്കാനും അതിനനുസൃതമായി പ്രവർത്തിക്കാനും തയ്യാറായയൊരാളെ ലോകത്തിലാർക്കും നന്നാക്കിയെടുക്കാൻ കഴിയില്ല. ഇത്തരക്കാരെ നിയന്ത്രിക്കുന്നതാവട്ടെ അവരുടെ ജീവിത സാഹചര്യങ്ങളുമാണ്.
നമ്മൾക്ക് മുന്നിൽ ലോകം തുറന്നിരിക്കുന്നു ഏതൊരു ചിന്തകളെയും നമ്മൾക്ക് തെരെഞ്ഞെടുക്കാം.

നല്ലൊരു ശുഭദിനം ആശംസിക്കുന്നു.

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments