Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനു സൗത്ത് ഫ്ലോറിഡായിൽ ഓ.ഐ.സി.സി സ്വീകരണം ശനിയാഴ്ച 5 മണിക്ക്. | മലയാളിമനസ്സ്
Saturday, October 24, 2026
HomeUS Newsകെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനു സൗത്ത് ഫ്ലോറിഡായിൽ ഓ.ഐ.സി.സി സ്വീകരണം ശനിയാഴ്ച 5 മണിക്ക്.

കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനു സൗത്ത് ഫ്ലോറിഡായിൽ ഓ.ഐ.സി.സി സ്വീകരണം ശനിയാഴ്ച 5 മണിക്ക്.

ജോർജി വർഗീസ്

മയാമി: കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ എം. പി ക്കു സൗത്ത് ഫ്ലോറിഡായിലെ ഡേവിയിലുള്ള മാർതോമാചർച്ച് ഹാളിൽ വച്ചു ഓ ഐ സി സി ഫ്ലോറിടാ ചാപ്റ്റർ വൻ വരവേൽപ് നൽകുന്നു. ജനുവരി 13 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് സമ്മേളനം.

ചികിത്സാർഹം കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിൽ എത്തിയ സുധാകരൻ വെള്ളിയാഴ്ച വൈകുന്നേരം കേരളതുല്യമായ ഫ്ലോറിഡായിൽ എത്തിച്ചേരുമ്പോൾ ഓ ഐ സി സി പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. ഓ.ഐ.സി.സിയുടെ ഫ്ലോറിഡാ ചാപ്റ്റർ ഉൽഘാടനം, ഗാന്ധി സ്ക്കോയറിൽ പുഷ്പാർച്ചന, മാർതോമാ ഹാളിലെ സ്വീകരണ സമ്മേളനംതുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതായി ചാപ്റ്റർ പ്രസിഡന്റ്‌ ജോർജി വർഗീസ് പ്രസ്ഥാവിച്ചു. പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

കേരളത്തിലെ കോൺഗ്രസിനു നവോന്മേഷം നൽകിയ കെ സുധാകരന്റെ അമേരിക്കൻ സന്ദർശനം ഇവിടത്തെകോൺഗ്രസ്‌ നേതൃത്തിന് വലിയ ഉണർവാണ് നൽകിയത്. ഓ ഐ സി സി നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ യോഗത്തിൽ പങ്കെടുക്കും.

ഓ.ഐ.സി.സി പ്രസിഡന്റ്‌ ജോർജി വർഗീസ്, സെക്രെട്ടറി ജോർജ് മാലിയിൽ, ട്രെഷറർ മാത്യൂക്കുട്ടി തുമ്പമൺ, നാഷണൽ വൈസ് പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ്, കമ്മാണ്ടർ ജോർജ് കോരുത്, ഡോ. സുനിൽ കുമാർഎന്നിവർ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായും, സേവി മാത്യു, ബിനു ചിലമ്പത്തു, എബി ആനന്ദ്, ജോയി കുറ്റിയാനി, ഷീലജോസ്, സജി സക്കരിയാസ്, ലുക്കോസ് പൈനുങ്കൽ എന്നിവൾ മെമ്പർഷിപ് ക്യാമ്പയിൻ കമ്മറ്റിയായും, റീജിയനൽചെയർമാൻ സാജൻ കുര്യൻ, ബാബു കല്ലിടിക്കിൽ, ഷിബു ജോസഫ്, അസിസ്സി നടയിൽ, മനോജ്‌ ജോർജ്, ജെയിൻവാതിയേലിൽ, ബിനു പാപ്പച്ചൻ എന്നിവർ ഫിനാൻസ് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കും.

കക്ഷി,രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നു.

ജോർജി വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ