Tuesday, March 18, 2025
HomeUS Newsകെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരനു ചിക്കാഗോ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരനു ചിക്കാഗോ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

റിപ്പോർട്ട്: പി പി ചെറിയാൻ

ചിക്കാഗോ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന് ചിക്കാഗോ വിമാനത്താവളത്തിൽ ജനുവരി 1 തിങ്കളാഴ്ച രാവിലെ 8 മണിക്എത്തിച്ചേർന്ന കെപിസിസി പ്രസിഡൻറും എംപിയുമായ കെ സുധാകരനു കോൺഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി.

കെ പി സി പ്രസിഡന്റിനെ സ്വീകരിക്കാൻ ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ)ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നാഷണൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ലൂയി ഷിക്കാഗോ സെക്രട്ടറി സിനു പാലാക്കാത്തടം ,ഐ ഒ സി നേതാക്കളായ സതീശൻ നായർ, പ്രൊഫ.തമ്പി മാത്യു, സന്തോഷ് നായർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി,ജിബു സാം, സാബു കട്ടപ്പുറം വിവിധ സംഘടനാ നേതാക്കൾ എന്നിവർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നു.


ഇന്ന് വൈകീട്ട് 6 നു ക്നാനായ സെന്ററിൽ സ്വീകരണ സമ്മേളനം നടക്കും

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments