Wednesday, November 11, 2026
Homeഅമേരിക്കരാജശ്രീ ജെയ്‌സൺ (36)യൂ കെ യിൽ അന്തരിച്ചു

രാജശ്രീ ജെയ്‌സൺ (36)യൂ കെ യിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ബെൽഫാസ്റ്റ് (യുകെ): ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജശ്രീ ജെയ്‌സൺ (36) നവംബർ 10-ന് അന്തരിച്ചു. ഭർത്താവും രണ്ടു പെൺമക്കളുമുണ്ട്. രാജശ്രീയുടെ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്കാരച്ചടങ്ങുകൾക്കും അനുബന്ധ ചെലവുകൾക്കുമായി GoFundMe വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവിനും രണ്ടു പെൺമക്കൾക്കും ഈ ദുഃഖസമയത്ത് സാമ്പത്തിക പിന്തുണ നൽകുക എന്നതും ധനസമാഹരണത്തിന്റെ ലക്ഷ്യമാണെന്ന് സംഘാടകർ അറിയിച്ചു.

കഴിയുന്ന തുക സംഭാവനയായി നൽകി കുടുംബത്തെ സഹായിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. സംഭാവന നൽകാൻ കഴിയാത്തവർ ധനസമാഹരണത്തിന്റെ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെച്ചും പിന്തുണ നൽകണമെന്ന് അഭ്യർഥനയിൽ പറയുന്നു.

സഹായത്തിനുള്ള ലിങ്ക്: https://gofund.me/b5d108253

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ