Thursday, September 17, 2026
HomeUncategorizedടെന്നസി, ഒക്ലഹോമ, അലബാമ എന്നീ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മണികൂറുകൾ ഇടവിട്ട് മൂന്ന് വധശിക്ഷകൾ നടപ്പാക്കി

ടെന്നസി, ഒക്ലഹോമ, അലബാമ എന്നീ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മണികൂറുകൾ ഇടവിട്ട് മൂന്ന് വധശിക്ഷകൾ നടപ്പാക്കി

-പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിൽ ഒരേ ദിവസത്തിൽ മൂന്ന് വധശിക്ഷകൾ നടപ്പാക്കി. 2010-നു ശേഷം ആദ്യമായാണ് രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ ഇത്രയധികം വധശിക്ഷകൾ നടപ്പിലാക്കുന്നത്. ടെന്നസി, ഒക്ലഹോമ, അലബാമ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിൽ വധശിക്ഷകൾ നടപ്പാക്കിയത്.

അലബാമയിൽ അഞ്ച് വയസ്സുകാരനായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അലബാമ സ്വദേശിയാണ് വ്യാഴാഴ്ച രാത്രി വധശിക്ഷയ്ക്ക് വിധേയനായത്.

ഒക്ലഹോമയിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ 70 കാരനായ കാർലോസ് കുസ്റ്റ-റോഡ്രിഗസിനെ ഒക്ലഹോമ പെനിറ്റൻഷ്യറിയിൽ മാരകമായ കുത്തിവയ്പ്പ് നൽകി വധിച്ചു.

ടെന്നസിയിൽ 1985-ൽ ഒരു മോട്ടൽ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ ടെന്നസിയിലും വധശിക്ഷ നടപ്പാക്കി.

ഷെഡ്യൂളിങ്ങിലെ യാദൃശ്ചികതയാണെങ്കിലും യു.എസിൽ വധശിക്ഷകൾ വർദ്ധിച്ചുവരുന്ന പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്. 2025-ൽ 11 സംസ്ഥാനങ്ങളിലായി ആകെ 47 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇത് 2009-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരപ്പാണെന്ന് അധികൃതർ വ്യക്തമാക്കി.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ