Tuesday, June 17, 2025
HomeUncategorizedപിന്നെയും (കവിത) ✍തുളസി ഭായി മുകുളദളം

പിന്നെയും (കവിത) ✍തുളസി ഭായി മുകുളദളം

തുളസി ഭായി മുകുളദളം✍

എത്ര നിറങ്ങൾ വാരി
പ്പുണർന്നാലുമെൻ
ഹൃത്തിലെ വെളിച്ചമത്രേ
പിന്നെയും ശേഷിപ്പത്.

എത്രസുഗന്ധമണിഞ്ഞാലുമെൻ
നെഞ്ചിലെപ്പഴോ
പതിഞ്ഞതാം നിൻസൗമ്യ ഗന്ധമത്രേ
മണക്കുന്നു പിന്നെയും.

എത്ര കുടിച്ചാലും മതിയാവാതെയീ
ജീവിതത്തേൻ തുള്ളികൾ
അത്രമേൽ മോഹിപ്പിക്കുന്നു
പിന്നെയും.

എത്ര കയ്ച്ചാലും പിന്നെയും
നമ്മിൽ തുടിക്കും
ഇത്തിരി മധുരത്തിൻ
പ്രതീക്ഷയത്രേ ജീവിതം.

തുളസി ഭായി മുകുളദളം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ