Saturday, May 18, 2024
HomeUncategorizedവെള്ളപൂശിയ കല്ലറ !! (കവിത) ✍തകഴി- എൻ എം ജ്ഞാനമുത്ത്.

വെള്ളപൂശിയ കല്ലറ !! (കവിത) ✍തകഴി- എൻ എം ജ്ഞാനമുത്ത്.

തകഴി-എൻ എം ജ്ഞാനമുത്ത്

എത്ര ‘വർഷങ്ങൾ’
പിറന്നുവീണീമണ്ണിൽ-?!
എത്ര ജന്മങ്ങൾ കൊഴിഞ്ഞലഞ്ഞീ
മണ്ണിൽ-?!
ആരോർക്കുവേണ്ടിയും
കാത്തുനിൽക്കാത്തൊരു,
ഋതുക്കൾ
വിരുന്നെത്തുമീ…പ്രപഞ്ചത്തിൽ !!

വെയിലേറ്റു മഞ്ഞേറ്റു മഴയേറ്റു
ഭൂമിയിൽ –
ഇനിയും മുളയ്ക്കുവാൻ
വിത്തേറെയുണ്ട്.

വാരിവിതച്ചാലും,കോരിനിറച്ചാലും;
ഇന്നും കിതയ്ക്കാതെ ചുറ്റിത്തിരിയുന്ന-
ഭൂമിയോടെന്തിത്ര ക്രൂരത കാട്ടുന്നു…
നീചരിൽ നീചചില മനുഷ്യജന്മം !!

ഭൂമിയും ആഴിയും മാനവുമെന്നല്ല…
പ്രാണന്റെ കാറ്റിനെയുമൊന്നോടെ
കൊല്ലുന്ന-
വെറിപൂണ്ട മനുഷ്യരുടെ
ആർത്തിമൂലം…
പ്രാണനുവേണ്ടി പിടഞ്ഞുവീഴുന്നതും,
കാലം കുറിയ്ക്കുന്ന-നിത്യസത്യം !!

കാത്തിരിക്കാം നമുക്കിനിയും
വരാറുള്ള
പുതുവത്സരങ്ങളെ
കൊട്ടിവരവേൽക്കാൻ !!

സ്നേഹവും കരുതലുമില്ലാത്ത
മാനുഷ്യർ…
ഭൂമിയിൽ ജീവനോടുള്ളകാലം,
അമ്മിഞ്ഞപ്പാൽപോലും ഒരു
കുഞ്ഞുകുഞ്ഞിനും…
നുണയുവാൻ
കഴിയില്ലതെന്നോർക്കണം !!

പോയവർഷങ്ങളെ
നോവിച്ചു നോവിച്ചു വന്നിടും വർഷത്തെ
വരവേറ്റിടുന്നു നാം !!

തകഴി-എൻ എം ജ്ഞാനമുത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments