Saturday, May 18, 2024
HomeUncategorizedനൂലാട്ടം... (കവിത) ✍ശ്രീദേവി സി നായർ

നൂലാട്ടം… (കവിത) ✍ശ്രീദേവി സി നായർ

ശ്രീദേവി സി നായർ✍

മാനസ സാഗരത്തിലേക്കൊഴുകിയെത്തിയ
ആകാശഗംഗ പോൽ
മൗനമുടച്ചു ചിതറിയ നൂറായിരം
തിരകളായി എന്നിലേക്കൊരുനാൾ
നീയൊഴുകിയെത്തി.

വിചിത്രമാമീ ജീവിതവഞ്ചിയിൽ
വികാര നിശ്വാസങ്ങൾക്കായ് നേർത്ത
നൂലിൽ
നീ ജപിച്ചുകെട്ടിയോരാ വിശ്വാസം
ഉയർന്നുലയുന്ന ചടുലചലനങ്ങളാൽ
നിന്റെ ജീവിതചക്രത്തിൻ
കളിപ്പാവയിലെ
ഓജസ്സറ്റ നൂലാട്ടമായ് ഞാൻ…

എൻെറ പാഴസ്വപ്നത്തിലെ പകലിനു
നടുവിൽ,
ഓർമ്മച്ചൂഴിയിൽ
വീഴുമാമോളപ്പരപ്പിലും,
ഞാനർത്ഥിച്ച കിനാക്കളൊക്കെയും,
നിരസിച്ചുമാറി,
നിൻ പ്രണയസ്മൃതികളാലൂറിയ
വാക്കുകൾ
എന്നിൽ ദീന നാദങ്ങളായി…

വിരഹമായൊരീ നിഴൽചാർത്തിലേ-
ക്കെന്നെ ഒഴുക്കിവിട്ട്
എന്നെന്നേയ്ക്കുമായൊറ്റയാക്കി

ശ്രീദേവി സി നായർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments