Tuesday, September 22, 2026
Homeകേരളംഅരവണ വിവാദം: ഹൈക്കോടതി അനുമതിയോടെയാണ് അരവണ പ്ലാൻറിൻ്റെ ശേഷി കൂട്ടുന്നത്, വീഴ്ച ഉണ്ടായിട്ടില്ല: ദേവസ്വം ബോർഡ്

അരവണ വിവാദം: ഹൈക്കോടതി അനുമതിയോടെയാണ് അരവണ പ്ലാൻറിൻ്റെ ശേഷി കൂട്ടുന്നത്, വീഴ്ച ഉണ്ടായിട്ടില്ല: ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല അരവണ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ്. വിഷയത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെയാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് അരവണ പ്ലാൻ്റിൻ്റെ ശേഷി കൂട്ടുന്നത്.

ഏത് സമയത്ത് തുടങ്ങിയാലും പ്രവൃത്തി പൂർത്തിയാക്കാൻ ഒന്നര മാസം വേണ്ടി വരും. മണ്ഡലകാലത്തിന് സമാനമായി സ്വാമിമാർ എത്തിയതിന് അരവണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്തമാസം പത്തിന് അരവണ പ്ലാൻ്റെ നവീകരണം പൂർത്തിയാക്കും. തീർഥാടകർക്ക് വേണ്ടത്ര അപ്പവും അരവണയും നൽകാനുള്ള കരുതലുണ്ടാവുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. നട തുറന്ന സമയത്ത് പ്ലാൻ്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.

സർക്കാരിന് അതിൻ്റെ ഉത്തരവാദിത്വം ഉണ്ട്. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ സർക്കാരിൻ്റെ ആശങ്ക അറിയിക്കും. ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടി ആലോചിക്കും. ഒരു കാരണവശാലും ഈ പരീക്ഷണത്തിൽ നിന്ന് കൊടുക്കാനാകില്ല.

ഭക്തർക്കുള്ള ഒരു അനുകൂല്യവും മുടങ്ങാൻ പാടില്ല. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം. പൂർണ്ണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡലകാലത്തിന് മുൻപ് ദർശനത്തിന് വരുന്നവർക്ക് അരവണയും അപ്പവും വേണ്ടേ? ബോർഡ് പറയുന്നതിന് ഒരു അടിസ്ഥാനം വേണ്ടേ? നട അടയ്ക്കുമ്പോൾ പ്ലാൻ്റിൽ പണികൾ നടത്തിയാൽ പോരെ? അല്ലെങ്കിൽ ബദൽ സംവിധാനം കൊണ്ടുവരണം.ഇപ്പോൾ ഉണ്ടായ അരവണ ക്ഷാമം ഒരു സൂചനയാണെന്നും മന്ത്രി വിമർശിച്ചു.

കഴിഞ്ഞദിവസം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിനെ ഫോണിൽ വിളിച്ച് ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചു. കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് വീഴ്ചപറ്റിയെന്ന് വിമർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ