Saturday, July 27, 2024
Homeകഥ/കവിതപ്രണയമായ് (കവിത) ✍സരസ്വതി വി. കെ

പ്രണയമായ് (കവിത) ✍സരസ്വതി വി. കെ

സരസ്വതി വി. കെ

നിന്നാർദ്രപ്രണയത്തിനായ് കേഴും
വെറുമൊരുരാധയല്ലയോ ഞാൻ
കണ്ണാ,വെറുമൊരുരാധയല്ലയോ ഞാൻ.
അറിഞ്ഞില്ലേ നീയെന്നിലെപ്രണയം
വിവശയായ് ഇവളിതാകാത്തിരിപ്പു.
വൃന്ദാവനിയിലെ പൂമരത്തണലിൽ,
നീയെന്നെ നിനച്ചു കേണതല്ലേ?
കളിയായി പിണങ്ങി നീ പോയീടിലും
നിന്നാർദ്രപ്രണയം കൊതിക്കുന്നു,
ഏകയാകുന്നൊരീരാധ.
നിൻമാധുര്യമൂറും മൊഴികൾ
കേൾക്കാൻ, മധുവൂറുമധരത്തിൽ
ചുംബിക്കുവാൻ,
കളിത്തോഴിയിരാധ കാത്തിരിപ്പൂ.
നിൻമുരളീരവം കേൾക്കാൻ
കൊതിക്കുന്നൊരീയെന്നെ
തഴുകില്ലയോ? കണ്ണാ നീ വരികില്ലയോ?
കാളിന്ദിയാറ്റിൽ ഞാൻ കാത്തിരിക്കാം

സരസ്വതി വി. കെ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments