Sunday, April 19, 2026
Homeകഥ/കവിതകിനാവിന്‍റെ കൂമ്പാരങ്ങള്‍ (കവിത) ✍ സിന്ധു ഉല്ലാസ്

കിനാവിന്‍റെ കൂമ്പാരങ്ങള്‍ (കവിത) ✍ സിന്ധു ഉല്ലാസ്

സിന്ധു ഉല്ലാസ്

പുലർച്ചെ കൺതുറന്നപ്പോൾ
മുറ്റത്ത് ചിതറിക്കിടക്കുകയാണ്
കിനാവിന്‍റെ കൂമ്പാരങ്ങള്‍

ഇന്നലെ താണ്ഡവമാടിയ
കാറ്റ് മയമില്ലാത്തവന്‍
നിഷ്ഠുരന്‍…

സൂര്യനെ നോക്കി
ചിരിക്കാന്‍ കൊതിച്ച
പൂമൊട്ടുകള്‍
പ്രണയിച്ചു മതിയാവാതെ
കൊഴിഞ്ഞു വീണ ഇണയിലകള്‍
വാര്‍ദ്ധക്യമെത്തും മുന്‍പേ
മരണം വരിച്ചവര്‍.
ഉയരങ്ങള്‍ താണ്ടാന്‍ മോഹിച്ച
ചില്ലകളെ കാറ്റ് നാടു
കടത്തിക്കളഞ്ഞിരിക്കുന്നു

ഞാനിന്ന് കുട്ട നിറയെ
വാരി നിറച്ചത്
പൊലിഞ്ഞ സ്വപ്നങ്ങളെയാണല്ലോ

ഒന്ന് തേങ്ങിയോ ?

✍ സിന്ധു ഉല്ലാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com