Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകായികംസീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 38 ഓവറിൽ 148 റൺസിന് പുറത്തായി.

ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 147 റൺസ് കൂട്ടിച്ചേർത്തു. 62 റൺസെടുത്ത ഷാനി റണ്ണൗട്ടാവുകയായിരുന്നു.

മറുവശത്ത് ഉറച്ചുനിന്ന അക്ഷയ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ 42-ാം ഓവറിലാണ് പുറത്തായത്. 11 ബൗണ്ടറികളടക്കം 97 റൺസാണ് അക്ഷയ നേടിയത്. തുടർന്നെത്തിയവരും മികച്ച രീതിയിൽ ബാറ്റ് വീശി. പ്രണവി ചന്ദ്രൻ 26 റൺസെടുത്ത് റണ്ണൗട്ടായി. ദൃശ്യ ഐ വി 26 പന്തുകളിൽ 37-ഉം സജന സജീവൻ 15 പന്തുകളിൽ 29-ഉം റൺസ് നേടി. ഹൈദരാബാദിന് വേണ്ടി കുഞ്ചല നിതീഷ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. തൃഷയും സന്ധ്യ ഗോറയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു. തൃഷ 52-ഉം സന്ധ്യ 55-ഉം റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ബാറ്റർമാർ കൂട്ടത്തോടെ പരാജയപ്പെട്ടത് ഹൈദരാബാദിന് തിരിച്ചടിയായി.

വെറും 50 റൺസെടുക്കുന്നതിനിടെയാണ് അവരുടെ ഒൻപത് വിക്കറ്റുകൾ നഷ്ടമായത്. 148 റൺസിന് ഹൈദരാബാദ് ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ഷാനിയും സജന സജീവനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ എസ് ആശ രണ്ട് വിക്കറ്റുകളും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ