Thursday, October 22, 2026
Homeകായികംകേരളത്തിന്‌ നിരാശ, സന്തോഷ്‌ ട്രോഫി സർവീസസിന്.

കേരളത്തിന്‌ നിരാശ, സന്തോഷ്‌ ട്രോഫി സർവീസസിന്.

സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സർവീസസ് ചാമ്പ്യന്മാർ. എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് സർവീസസ് സ്വന്തമാക്കിയത്. ഫൈനലിൽ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സർവീസസ് കിരീടം ചൂടിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചെങ്കിലും എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ സർവീസസ് നേടിയ നിർണായക ഗോളാണ് കേരളത്തിന്റെ എട്ടാം കിരീടമെന്ന സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തിയത്. അഭിഷേക് പവാർ ആണ് 109–ാം മിനിറ്റിൽ കേരളത്തിന്റെ പ്രതീക്ഷകൾ തകർത്ത് ഗോൾ വല കുലുക്കിയത്. 2024-ൽ സന്തോഷ് ട്രോഫി നേടിയിയ സർവീസസ് കഴിഞ്ഞ വർഷം സെമിയിലും എത്തിയിരുന്നു.

ആവേശകരമായ ഫൈനൽ പോരാട്ടത്തിനായിരുന്നു ധാകുവാഖാന സ്റ്റേഡിയം സാക്ഷിയായത്. കളിയുടെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും കേരളം മുന്നിട്ടുനിന്നെങ്കിലും ഗോൾവല കുലുക്കാൻ മാത്രം കഴിഞ്ഞില്ല. മധ്യനിരയിൽ നിന്ന് മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും സർവീസസിന്റെ പ്രതിരോധക്കോട്ട തകർക്കാൻ കേരള സ്ട്രൈക്കർമാർക്ക് സാധിച്ചില്ല.

കളിയുടെ വിധി നിർണ്ണയിക്കാൻ എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ സർവീസസ് കൂടുതൽ കരുത്തോടെ കളിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലഭിച്ച അവസരം അഭിഷേക് പവാർ ഗോളാക്കി മാറ്റിയതോടെ കേരളം പ്രതിരോധത്തിലായി. ഗോൾ വഴങ്ങിയ ശേഷം കേരളം സർവ്വശക്തിയും എടുത്ത് ആക്രമിച്ചെങ്കിലും സർവീസസ് ശക്തമായി പ്രതിരോധം തീർത്തതോടെ സമനില ഗോൾ അകന്നുനിന്നു. കപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കേരളത്തിനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ