Thursday, October 22, 2026
Homeകേരളംസെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്.

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്.

സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി.

ഫെബ്രുവരി 2 നു പൊതുഭരണ വകുപ്പ് ഇറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളും. ഒക്ടോബറിൽ 2,06,385, നവംബറിൽ 1,97,286, ഡിസംബർ മാസം 2,01,763. അങ്ങനെ ആകെ മൂന്നു മാസം ചായ കുടിക്കാൻ 6,05,434 രൂപ. ചീഫ് സെക്രട്ടറിയുടെയും മറ്റു വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നു മാസത്തെ ചായ കുടി ചിലവാണ് ഈ കണക്ക്. ‌

മറ്റു കാര്യങ്ങൾക്കുള്ള തുക എന്ന ശീർശകത്തിൽ തുക അനുവദിച്ചു. ഉത്തരവുമിറക്കി. സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫീ ഹൗസിനാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന സർക്കാർ വിശദീകരണത്തിനിടെ പുറത്തിറങ്ങിയ ഈ ഉത്തരവ് ഇതിനോടകം ചർച്ചയായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ