Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സെപ്റ്റംബർ 4: ബോളിവുഡ് ചലച്ചിത്ര നടനും, നിർമ്മാതാവും, സംവിധായകനുമായിരുന്ന ഋഷികപൂറിന്റെ ജന്മദിനം | മലയാളിമനസ്സ്
Friday, October 23, 2026
Homeസ്പെഷ്യൽസെപ്റ്റംബർ 4: ബോളിവുഡ് ചലച്ചിത്ര നടനും, നിർമ്മാതാവും, സംവിധായകനുമായിരുന്ന ഋഷികപൂറിന്റെ ജന്മദിനം

സെപ്റ്റംബർ 4: ബോളിവുഡ് ചലച്ചിത്ര നടനും, നിർമ്മാതാവും, സംവിധായകനുമായിരുന്ന ഋഷികപൂറിന്റെ ജന്മദിനം

*സെപ്റ്റംബർ 4*

*ഋഷി കപൂർ – ജന്മദിനം*

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും.. നിർമ്മാതാവും.. സംവിധായകനുമായിരുന്നു
ഋഷികപൂർ..

പിതാവായ രാജ് കപൂറിന്റെ 1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ (1970) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതിന്റെപേരിൽ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. മുതിർന്നതിനുശേഷം 1973 ൽ ബോബി എന്ന ചിത്രത്തിൽ ഡിംപിൾ കപാഡിയയ്‌ക്കൊപ്പം അഭിനയിക്കുകയും 1974 ലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു..

പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. തന്റെ സഹോദരന്മാരാണ് നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രൺബീർ കപൂർ..

ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു..

1979 ൽ നീതു സിംങുമായി എൻ‌ഗേജ് മെന്റ് കഴിഞ്ഞതിനു ശേഷം 1980 ൽ വിവാഹം കഴിച്ചു. ഇവർക്ക് രൺബീർ കപൂർ, ഋതിമ കപൂർ എന്നീ രണ്ട് മക്കളുണ്ട്..

കാൻസർ രോഗബാധിതനായ
ഋഷി കപൂർ 2018 ൽ ചികിത്സയ്ക്കായി ന്യൂയോർക്ക് നഗരത്തിലേയ്ക്ക് പോയിരുന്നു. ഒരു വർഷത്തിലേറെ നീണ്ട വിജയകരമായ ചികിത്സയ്ക്ക് ശേഷം അദ്ദേഹം 2019 സെപ്റ്റംബർ 26 ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് 2020 ഏപ്രിൽ 29 ന് അദ്ദേഹത്തെ മുംബൈയിലെ സർ എച്ച്. റിലയൻസ് ഫൌണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2020 ഏപ്രിൽ 30 ന് അദ്ദേഹം അന്തരിച്ചു..!!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ