☘️🥀💚💚💚🥀☘️
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
“ഓരോ ദുഷ്ട ചിന്തയും രോഗലക്ഷണം തന്നെയാണ്.
ചിന്താവിചാരങ്ങളിൽ നിന്നു നാം സ്വയം സൂക്ഷിക്കേണ്ടതാണ്.”
-മഹാത്മാഗാന്ധി
ചിന്തകൾ – മനുഷ്യമനസ്സിന്റെ വ്യാപാരത്തിന് പറയുന്ന പേര്.
ഓരോ ദിവസവും എത്രയേറെ ചിന്തകളിലൂടെയാണ് മനസ്സ് കടന്നു പോകുന്നതെന്ന് ചിന്തിച്ചാൽ അത്ഭുതം തോന്നും..
ചിന്തകളെക്കുറിച്ച് വായിച്ച ചില ചിന്തകൾ ഇങ്ങനെ..
🤔 എണ്ണമറ്റ ചിന്തകൾ ഓരോ നിമിഷവും മനസ്സിൽ വരുകയും പോവുകയും ചെയ്യുന്നു. അതിൽ ചന്തമുള്ള ചിന്തകളുണ്ടോ എന്ന് ചിന്തിച്ചു നോക്കി.. ഇല്ല.. ചിന്തയിൽ അപൂർവ്വമായി മാത്രം വരുന്ന അഥിതിയാണവൻ.. വല്ലപ്പോഴും വന്നെത്തിനോക്കാറുണ്ട് എന്ന് മാത്രം..
🤔നല്ല ചിന്തകൾ ചിന്തയിൽ നിറയ്ക്കണമെന്ന് എന്നും ചിന്തിക്കും.
എന്നും ചിന്തയിൽ വന്നു പോകുന്നതാവട്ടെ അത്ര സുഖമുള്ള ചിന്തകളല്ല എന്നതാണ് സത്യം .
🤔നല്ലവരെന്ന് ചിന്തിച്ചവർ പലരുമാണ് ഇന്നത്തെ ചിന്താഭാരം തന്നിട്ട് അകന്നു നിൽക്കുന്നവർ..
🤔നല്ലത് ചിന്തിച്ചിരിക്കുമ്പോൾ തന്നെ ചിന്തകളിൽ ചില ദുഷ്ടചിന്തകളും അറിയാതെ വന്നു പോകുന്നു.
🤔ചിന്തകളിൽ എന്നും നിറയുന്നത് ആകുലതകൾ മാത്രമാണ്. ഓരോ ദിനവും കൊഴിഞ്ഞു പോകുമ്പോൾ ആകുലചിന്തകൾ നിറഞ്ഞ് മനസ്സും ശരീരവും തളർന്നു പോകുന്നു.
🤔ചിന്തയിലൂടെ ചെന്നെത്താനാവാത്ത ഇടം ഇല്ലെന്ന ചിന്തയാൽ പലയിടത്തും മനസ്സ് വെറുതെ ചുറ്റിത്തിരിയുന്നു. നിയന്ത്രിക്കുവാനാവാതെ ചിന്തകൾ പറന്നു നടക്കുന്നു.
പിന്നെ തിരികെവരുന്നു..
🤔ലോകത്തിൽ ഏറ്റവും വേഗതയുള്ളത് മനസ്സിൻ്റെ ചിന്തകൾ തന്നെ.. ഇത്രയേറെ വേഗത ചിന്തകൾക്ക് എന്തിനെന്നത് ചിന്തിച്ചാൽ വേഗത്തിലൊരു ഉത്തരം കിട്ടില്ലയെന്നതും സത്യം .
🤔 “ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല” എന്ന നാടൻ ചൊല്ല് ഓർമ്മിപ്പിക്കുന്നതും അന്തമില്ലാത്ത ചിന്തകളെയാണ്.
☘️”ചിന്തയുടെ പരിത്യാഗം ആത്മീയമായ ആത്മഹത്യയാണ് ”
എന്ന് ആൽബർട്ട് ഷ്വൈറ്റ്സർ.
☘️”ഇന്നത്തെ ചെയ്ത്ത് ഇന്നലെ ചിന്ത…
നാളത്തെ ചെയ്ത്ത് ഇന്നിന്റെ ചിന്ത..”
എന്നത് ഇന്നത്തേയും നാളത്തേയും ചിന്തകളെന്തെന്ന് ഓർമ്മിപ്പിക്കുന്ന പുതു മൊഴി.
🍁”ഓരോ ദുഷ്ട ചിന്തയും രോഗലക്ഷണം തന്നെയാണ്.
ചിന്താ വിചാരങ്ങളിൽ നിന്നു നാം സ്വയം സൂക്ഷിക്കേണ്ടതാണ്.”🍁
എന്ന് ഗാന്ധിജി ഓർമ്മിപ്പിക്കുമ്പോൾ നല്ല ചിന്തകൾ വളർത്തിയെടുക്കാനും ദുഷ്ട ചിന്തകളെ അകറ്റി നിർത്താനും നാം സ്വയം സൂക്ഷിക്കണമെന്ന ചിന്തയാണ് പകർന്നു തരുന്നത്.
ആകുല ചിന്തകൾ തളർത്തുമ്പോൾ നമ്മെ ഓർമ്മിപ്പിക്കുന്ന വിശുദ്ധ ബൈബിളിലെ വേദഭാഗം ഇങ്ങനെ..
🌺 “ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” 🌺
എല്ലാ ചിന്താകുലവും സൃഷ്ടാവിൽ സമർപ്പിക്കുക എന്നതല്ലാതെ നിസ്സാരനായ സൃഷ്ടിയുടെ ചിന്താഭാരങ്ങൾ വഹിക്കുവാൻ മറ്റാർക്കും ആവില്ല എന്ന ചിന്തയോടെ യാത്ര തുടരാം..
ഏവർക്കും ശുഭദിനാശംസകൾ
നേരുന്നു 🙏💚