Tuesday, May 19, 2026
Homeകേരളംവെല്ലൂരിൽ വനിത ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 4 യുവാക്കൾക്ക് 20 വർഷം കഠിനതടവും,25,000...

വെല്ലൂരിൽ വനിത ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 4 യുവാക്കൾക്ക് 20 വർഷം കഠിനതടവും,25,000 രൂപ പിഴയും

വെല്ലൂർ: 2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2022 മാർച്ച് 16ന് വനിതാ ഡോക്ടറെ കാട്പാടിയിൽ നിന്ന് ഓട്ടോയിൽ തട്ടിക്കൊണ്ട് പോയാണ് പ്രതികൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ശിക്ഷാ വിധിക്ക് ശേഷം പുറത്തിറങ്ങുമ്പോൾ പ്രതികൾ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് കോടതി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു

ഓട്ടോ ഡ്രൈവർ പാർത്ഥിപൻ, സുഹൃത്തായ മണികണ്ഠൻ, ഭരത്, സന്തോഷ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരന്റെ വിചാരണ പൂർത്തിയായിട്ടില്ല. സുഹൃത്തുക്കൾക്കൊപ്പം സിനിമയക്ക് പോയി മടങ്ങിയ വനിതാ ഡോക്ടറെ ഷെയർ ഓട്ടോ എന്ന പേരിലാണ് പ്രതികൾ ഓട്ടോയിൽ കയറ്റിയത്. നദിക്കരയിലേക്ക് ഓട്ടോയെത്തിച്ച ശേഷം ഡോക്ടറുടെ സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം കത്തിമുനയിൽ നിർത്തിയായിരുന്നു അതിക്രമം.

വനിതാ ഡോക്ടറുടേയും സുഹൃത്തുക്കളുടേയും ഫോണുകളും സ്വർണവും പഴ്സും സംഘം തട്ടിയെടുക്കുകയും ഇവരുടെ എടിഎം കാർഡിൽ നിന്ന് 40000 രൂപ സംഘം പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതികൾ മദ്യപിച്ച ശേഷം മറ്റൊരു തല്ലുകേസിൽ പ്രതിയായതിന് പിന്നാലെയാണ് വനിതാ ഡോക്ടർക്കെതിരായ അതിക്രമം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടർ പരാതിയുമായി എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com