Saturday, July 27, 2024
Homeകേരളം*വീണ്ടും ചോരക്കളമായി മാനവീയം വീഥി*

*വീണ്ടും ചോരക്കളമായി മാനവീയം വീഥി*

തിരുവനന്തപുരം: ചോരക്കളമായി വീണ്ടും മാനവീയം വീഥി. കഴിഞ്ഞ ദിവസം രാത്രി ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വെട്ടിപ്പരിക്കേൽപ്പിച്ചത് ക്രിമിനൽ കേസിലെ പ്രതിയായ വട്ടിയൂർക്കാവ് സ്വദേശി ഷമീറാണ് വെട്ടിപ്പരിക്കേല്പിച്ചത്. ഷമീർ  കൈവശം വച്ചിരുന്ന വെട്ടുകത്തി കൊണ്ട് ധനു കൃഷ്ണൻ്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.  ഇയാൾ പോലീസ് പൊലീസിന്റെ കസ്റ്റഡിയിലാണ്.ധനു കൃഷ്ണന് ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്തിനെ ഷമീറിനൊപ്പം ഉണ്ടായിരുന്ന യുവാവ് നോക്കിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പേലീസ് ആരോപിക്കുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments