Monday, August 31, 2026
Homeകേരളംവട്ടിയൂർക്കാവ് ജംഗ്ഷനു സമീപം കാനറ ബാങ്കിൻ്റെ എ ടി എം കൗണ്ടർ പൊളിച്ച് പണം തട്ടാൻ...

വട്ടിയൂർക്കാവ് ജംഗ്ഷനു സമീപം കാനറ ബാങ്കിൻ്റെ എ ടി എം കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം വട്ടിയൂർക്കാവ് ജംഗ്ഷന് സമീപം കാനറ ബാങ്കിൻ്റെ എ ടി എം കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാർ അരാറിയ ജില്ലയിൽ മോഹൻപൂർ, രാംപൂർ ബുദ്ധേ ശ്രീയിൽ മുഹമ്മദ് തൻവീർ (29) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ വട്ടിയൂർക്കാവിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്.

കഴിഞ്ഞ 21ന് രാത്രി പന്ത്രണ്ടു മണിയോടു കൂടി പ്രതി ATM കൗണ്ടറിനുള്ളിൽ പ്രവേശിച്ച് മെഷീൻ്റെ മുൻവശം താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ട് പൊട്ടിച്ച് തുറക്കുകയും തുടർന്ന് ബാറ്ററി പാനൽ ഇളക്കി മാറ്റുമ്പോൾ സെക്യൂരിറ്റി കൺട്രോളിൽ അലാറം മുഴങ്ങുകയും ചെയ്യുകയുമായിരുന്നു. ഇതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

എസ്എച്ചഒ അജീഷ്. എസ്ഐമാരായ ബൈജു, അരുൺ കുമാർ, വിജയകുമാർ, സുരേഷ് കുമാർ, മനോഹരൻ, സിപിഒ രാജേഷ്, ഷാഡോ ടീം അംഗമായ രാജീവ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ