Saturday, October 12, 2024
Homeകേരളംവാർലി ചിത്രങ്ങൾ ഇനി മലയാള സർവകലാശാലയ്ക്കു സ്വന്തം

വാർലി ചിത്രങ്ങൾ ഇനി മലയാള സർവകലാശാലയ്ക്കു സ്വന്തം

കോട്ടയ്ക്കൽ. ഒതുക്കുങ്ങൽ
ഷിബു സിഗ്നേച്ചർ എന്ന കലാകാരൻ ഒരുക്കിയ വാർലിചിത്രങ്ങൾ ഇനി മലയാള സർവകലാശാലയ്ക്കു സ്വന്തം. ഫൈബറിൽ തയാറാക്കിയ മെറ്റാലിക് ചിത്രങ്ങൾ വിദ്യാർഥികൾക്കു പഠനത്തിനായാണു നൽകിയത്.

മഹാരാഷ്ട്രയിലെ ഗ്രോത്രവർഗക്കാരുടെ കലയാണ് വാർലി ചിത്രങ്ങൾ. കളിമണ്ണ് ഉപയോഗിച്ചാണ് ചുമരുകളിലും മറ്റും ഇവർ ഇത്തരം ചിത്രങ്ങൾ വരച്ചുവയ്ക്കുന്നത്. ചിത്രങ്ങളിലുള്ള വ്യത്യസ്ത രൂപങ്ങൾ പ്രകൃതിയുടെ വിവിധ ഘടകങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. വൃത്തത്തിലൂടെ സൂര്യനെയും ചന്ദ്രനെയുമാണ് അടയാളപ്പെടുത്തുന്നത്.

ത്രികോണം പർവതങ്ങളെയും മരങ്ങളെയും പ്രതിനിധീകരിക്കുന്നു. സ്ക്വയറാകട്ടെ ഭൂമിയെയാണ് സൂചിപ്പിക്കുന്നത്. വിദ്യാർഥികൾക്കു ചരിത്രപഠനത്തിനു ഉപകരിക്കുന്നതാണു ചിത്രങ്ങളെന്നു ഷിബു പറയുന്നു. ഒരു മാസമെടുത്താണു പൂർത്തീകരിച്ചത്. സാധാരാണ ചായാച്ചിത്രങ്ങളും ചുമർച്ചിത്രങ്ങളും ഒരുക്കുന്നതിൽ നിന്നു വ്യത്യസ്തമായി ഏറെ ശ്രമകരമാണ് വാർലി ചിത്രങ്ങളുടെ നിർമാണം. 30 കിലോയോളം തൂക്കം ചിത്രത്തിനുണ്ട്.
സർവകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ.എൻ.സുഷമ ചിത്രം ഏറ്റുവാങ്ങി. കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഡോ. സന്തോഷ് വള്ളിക്കാട് പങ്കെടുത്തു.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments