Wednesday, October 9, 2024
Homeകേരളംഇറിഡിയം നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 10 ലക്ഷം രൂപ; കണ്ണൂരിൽ നിന്നും മൂന്നം​ഗ സംഘം തൃശ്ശൂരിലെത്തി...

ഇറിഡിയം നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 10 ലക്ഷം രൂപ; കണ്ണൂരിൽ നിന്നും മൂന്നം​ഗ സംഘം തൃശ്ശൂരിലെത്തി യുവാവിനെ തല്ലിക്കൊന്നു

തൃശ്ശൂർ: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കൊലയാളി സംഘം ആംബുലൻസ് വിളിച്ച് മൃതദേ​ഹം ആശുപത്രിയിലേക്ക് കയറ്റിവിട്ടു. തൃശ്ശൂർ കയ്പമംഗലത്താണ് കഴിഞ്ഞദിവസം രാത്രിയിൽ കൊലപാതകം നടന്നത്. കോയമ്പത്തൂർ സ്വദേശി അരുൺ(40) ആണ്കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.ഇയാൾക്കൊപ്പമുണ്ടായിരുന്നസുഹൃത്ത് ശശാങ്കന് ​ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് ഇറിഡിയം നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ വൈരാഗ്യത്തിലാണ് കണ്ണൂർ സ്വദേശികളായ മൂന്നം​ഗ സംഘം അരുണിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

രണ്ടുപേർ അപകടത്തിൽപ്പെട്ടെന്നും വഴിയിൽ കിടക്കുകയാണെന്നും പറഞ്ഞാണ് ആംബുലൻസ്ഡ്രൈവറെ അക്രമി സംഘം വിളിച്ചു വരുത്തിയത്.അതിവേഗമെത്തിയ ആംബുലൻസ് ഡ്രൈവർ കാണുന്നത് റോഡിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നതാണ്. സമീപത്തെ കാറിൽ പരിക്കേറ്റ ശശാങ്കൻ ഉൾപ്പെടെ നാല് പേരുമുണ്ടാ യിരുന്നു.

അരുണിനെയും ശശാങ്കനെയും ആംബുലൻസിൽ കയറ്റിയശേഷം തങ്ങൾ പിന്നാലെ എത്താമെന്ന് കാറിലുണ്ടായിരുന്ന മൂന്നംഗസംഘം ആംബുലൻസ് ഡ്രൈവറെ വിശ്വസിപ്പിച്ചു. ചീറിപ്പാഞ്ഞ് ആംബുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രിയിലെത്തിയപ്പോൾ തന്നെ അരുണിൻറെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു.അപ്പോഴാണ് നടന്ന കാര്യങ്ങൾ സുഹൃത്ത് ശശാങ്കൻ വെളിപ്പെടുത്തുന്നത്.

*`👉🏻ശശാങ്കന്റെ വെളിപ്പെടുത്തൽ ഇങ്ങനെ..`*

കണ്ണൂർ സ്വദേശിയായ സാദിഖിന് ഇറിഡിയം നൽകാമെന്ന് പറഞ്ഞ് താനും അരുണും ചേർന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. എറിഡിയം വീട്ടിൽ വച്ചാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസി പ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പ് മനസിലായ കണ്ണൂരിലെ സാദിഖുംസംഘവും അരുണിനെയും ശശാങ്കനെയും തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിലേക്ക്വിളിച്ചു വരുത്തി.കാറിൽബലമായിപിടിച്ചുകയറ്റി.തുടർന്ന്സമീപത്തെഎസ്റ്റേറ്റിലെത്തിച്ച് അതിക്രൂരമായി തല്ലിച്ചതച്ചു. അരുൺ മരിച്ചെന്ന് മനസ്സിലായതോടെ കൈപ്പമംഗലത്തെത്തിച്ചു ആംബുലൻസ് വിളിച്ചുവരുത്തി മൃതദേഹം കയറ്റി വിടുകയായിരുന്നു.

കസ്റ്റഡിയിലുള്ള ശശാങ്കൻറെ മൊഴിശരിയാണോ എന്ന് കൈപ്പമംഗലം പൊലീസ്പരിശോധിക്കുകയാണ്. പ്രതികൾ വൈകാതെവലയിലാകുമെന്നാണ്പൊലീസിൻറെ പ്രതീക്ഷ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments