Wednesday, April 15, 2026
Homeകേരളംവൻ കവർച്ച : കാസര്‍ഗോഡ് ഒരു വീട്ടിൽ നിന്ന് 22 പവൻ നഷ്ടപ്പെട്ടു

വൻ കവർച്ച : കാസര്‍ഗോഡ് ഒരു വീട്ടിൽ നിന്ന് 22 പവൻ നഷ്ടപ്പെട്ടു

കാസര്‍ഗോഡ് മണിയാട്ട് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ചന്തേരയിലെ കെ സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

വെള്ളിയാഴ്ച വൈകിട്ട് വീട്ടുകാര്‍ പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാനായി പയ്യന്നൂരില്‍ പോയിരുന്നു. രാത്രി 10 മണിയോടെയാണ് തിരിച്ചെത്തിയത്. വീട്ടുകാര്‍ എത്തുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്.

കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. പൊലീസ് ഡോഗ് സ്‌ക്വാഡ് വീട്ടില്‍ പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com