Monday, October 5, 2026
Homeകേരളംവൈദ്യുതി നിരക്ക് വർധനയ്ക്ക് ആശ്വാസം: സംസ്ഥാനത്ത്‌ ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക്‌ കുറയും

വൈദ്യുതി നിരക്ക് വർധനയ്ക്ക് ആശ്വാസം: സംസ്ഥാനത്ത്‌ ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക്‌ കുറയും

സംസ്ഥാനത്ത്‌ ഏപ്രിൽ മുതൽ യൂണിറ്റിന്‌ 12 പൈസയാണ്‌ കുറയുക. നിരക്ക്‌ കുറയാൻ കാരണം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി മുതൽ ഈടാക്കിയിരുന്ന ഇന്ധന സർചാർ‍ജായ 19 പൈസ ഏപ്രിലിൽ ഏഴ്‌ പൈസയായി കുറഞ്ഞതാണ്‌.

ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗം ഉള്ള ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർ‍ജിൽ നിന്നും ഒഴിവാക്കിയാതായി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ പറയുന്നുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രിൽ മുതൽ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വർ‍ധനവ് സംസ്ഥാനത്ത് വൈദ്യുതി ചാർ‍ജിൽ ഉണ്ടാകേണ്ടതാണ്‌. എന്നാൽ ഇന്ധന സർ‍ചാർ‍ജിൽ വന്ന കുറവിലൂടെ വൈദ്യുതി ചാർജിൽ ഉണ്ടാവുന്ന വർധനവ് ഉപഭോക്താക്കൾക്ക് ബാധ്യത ഉണ്ടാക്കില്ലെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ