Tuesday, April 23, 2024
Homeകേരളംതിരുവനന്തപുരത്ത് എക്സൈസ് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരത്ത് എക്സൈസ് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ 2024 ലോകസഭ ഇലക്ഷനോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എൻഫോഴ്സ്സ്‌മെന്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുള്ളതാണ്. 2024 ഫെബ്രുവരി 23 മുതൽ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയിൽ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.

ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലയെ 2 മേഖലകളാക്കി തിരിച്ച് 2 സ്ട്രക്കിംഗ് ഫോഴ്സ് യൂണിറ്റുകളും കേരള – തമിഴ്നാട് ബോർഡർ കേന്ദ്രീകരിച്ച് ബോർഡർ പട്രോൾ യൂണിറ്റും അതിർത്തി പ്രദേശങ്ങളിലും ഹൈവേകളിലും വാഹന പരിശോധന നടത്തുന്നതിനായി ഹൈവേ പട്രോളിംഗ് യൂണിറ്റും പ്രവർത്തിച്ച് വരുന്നു.

ബാർ ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ, അരിഷ്ട കടകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികളിൽ കൂടിയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ബോർഡർ പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

വ്യാജമദ്യ ഉല്പ്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത് തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കു മരുന്നുകളുടെ വില്പന സംബന്ധിച്ചും വിവരങ്ങൾ കൺട്രോൾ റൂമുകളിലും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിക്കാവുന്നതാണ്. വിവരങ്ങൾ നല്കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

കൺട്രോൾ റൂം ഫോൺ നമ്പർ

ജില്ലാ കൺട്രോൾ റൂം (ടോൾ ഫ്രീ നം: 18004251727) : 0471-2473149

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്, തിരുവനന്തപുരം : 0471-2470418

എക്‌സൈസ് സർക്കിൾ ഓഫീസ്, തിരുവനന്തപുരം : 0471-2348447

എക്‌സൈസ് സർക്കിൾ ഓഫീസ്, നെയ്യാറ്റിൻകര : 0471-2222380

എക്‌സൈസ് സർക്കിൾ ഓഫീസ്, നെടുമങ്ങാട് : 0472-2802227

എക്‌സൈസ് സർക്കിൾ ഓഫീസ്, ആറ്റിങ്ങൽ : 0470-2622386

എക്‌സൈസ് സർക്കിൾ ഓഫീസ്, വർക്കല : 0470-2692212

എക്‌സൈസ് ചെക്ക് പോസ്റ്റ്, അമരവിള : 0471-2221776

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ, തിരുവനന്തപുരം : 0471-2470418, 9496002861

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, തിരുവനന്തപുരം : 9400069403

എക്‌സൈസ് ഇൻസ്‌പെക്ടർ, തിരുവനന്തപുരം : 9400069413

എക്‌സൈസ് ഇൻസ്‌പെക്ടർ, കഴക്കൂട്ടം : 9400069414

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, നെയ്യാറ്റിൻകര : 9400069409

എക്‌സൈസ് ഇൻസ്‌പെക്ടർ, നെയ്യാറ്റിൻകര : 9400069415

എക്‌സൈസ് ഇൻസ്‌പെക്ടർ, അമരവിള : 9400069416

എക്‌സൈസ് ഇൻസ്‌പെക്ടർ, തിരുപുറം : 9400069417

എക്‌സൈസ് ഇൻസ്‌പെക്ടർ, കാട്ടാക്കട : 9400069418

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, ആറ്റിങ്ങൽ : 9400069407

എക്‌സൈസ് ഇൻസ്‌പെക്ടർ, ചിറയിൻകീഴ് : 9400069423

എക്‌സൈസ് ഇൻസ്‌പെക്ടർ, വർക്കല : 9400069424

എക്‌സൈസ് ഇൻസ്‌പെക്ടർ, കിളിമാനൂർ : 9400069422

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, നെടുമങ്ങാട് : 9400069405

എക്‌സൈസ് ഇൻസ്‌പെക്ടർ, നെടുമങ്ങാട് : 9400069420

എക്‌സൈസ് ഇൻസ്‌പെക്ടർ, വാമനപുരം : 9400069421

എക്‌സൈസ് ഇൻസ്‌പെക്ടർ, ആര്യനാട് : 9400069419

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, ചെക്ക് പോസ്റ്റ്, അമരവിള : 9400069411

RELATED ARTICLES

Most Popular

Recent Comments