പത്തനംതിട്ട തിരുവല്ലയിൽ മകനെ മറയാക്കി അച്ഛൻ പത്തുവയസ്സുകാരനായ മകന്റെ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ എംഡിഎംഎ കടത്തിയിരുന്നത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.
തിരുവല്ല സ്വദേശിയായ 39 കാരനെ ചുമത്രയിൽ നിന്നാണ് പോലീസ് പിടികൂടുന്നത്. കഴിഞ്ഞ ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്‍റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.