Thursday, December 11, 2025
Homeകേരളംതാലൂക്ക് തല അദാലത്ത് :സംസ്ഥാനത്ത് ആകെ ലഭിച്ചത് 36,931 പരാതികൾ

താലൂക്ക് തല അദാലത്ത് :സംസ്ഥാനത്ത് ആകെ ലഭിച്ചത് 36,931 പരാതികൾ

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകളിൽ ചൊവ്വാഴ്ച വരെ 36,931 പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 12,738 പരാതികൾ തീർപ്പാക്കി. 19,253 പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

പരിഹരിക്കാൻ കഴിയാത്തവയിൽ പകുതിയിലേറെ അദാലത്തിന്റെ പരിഗണനാ വിഷയങ്ങൾക്ക് പുറത്തുള്ളതും നിയമ പ്രശ്‌നങ്ങൾ അടക്കമുള്ളതും അദാലത്തിന്റെ സമയപരിധിയിൽ തീർപ്പാക്കാൻ കഴിയാത്തതുമാണ്. പരാതികൾ പരിഹരിക്കാനുള്ള ശ്രമം കൂടുതൽ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 49 അദാലത്തുകൾ പൂർത്തിയായി. ഇനി 29 അദാലത്തുകളാണ് നടക്കാനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com