Monday, August 24, 2026
Homeകേരളംതദ്ദേശ തിരഞ്ഞെടുപ്പ്: വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചു ഡിജിറ്റൽ ഭൂപടം തയ്യാറാക്കാനുള്ള ചുമതല: ഇൻഫർമേഷൻ കേരള മിഷന്

തദ്ദേശ തിരഞ്ഞെടുപ്പ്: വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചു ഡിജിറ്റൽ ഭൂപടം തയ്യാറാക്കാനുള്ള ചുമതല: ഇൻഫർമേഷൻ കേരള മിഷന്

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചു തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും നോഡൽ ഏജൻസിയായി ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടു. ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) തയ്യാറാക്കിയ ക്യു ഫീൽഡ് ആപ്പാണ് ഇതിന് ഉപയോഗിക്കുക.

ഡീലിമിറ്റേഷൻ നടപടിക്രമങ്ങളും ജി ഐ എസ് അധിഷ്ഠിത വാർഡ് മാപ്പിംഗും പൂർത്തിയായിക്കഴിഞ്ഞാൽ ലഭ്യമായ ഡാറ്റയും മാപ്പുകളും സർക്കാർ ആവശ്യങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പിൽ ലഭ്യമാക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട് (1994 ലെ 13) 10 ാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകൾ പുനർനിർണയിക്കുന്നതിനു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചു നേരത്തേ സർക്കാർ ഉത്തരവിട്ടിരുന്നു. തുടർന്ന് നിർദ്ധിഷ്ടവാർഡുകളുടെ അതിർത്തികൾ ഉൾപ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിന് ക്യു ഫീൽഡ് ആപ്പ് ഉപയോഗിക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്താൻ കമ്മീഷൻ തീരുമാനിക്കുകയും സർക്കാരിനോട് അഭ്യാർഥിക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ