Monday, May 6, 2024
Homeകേരളംസ്വന്തം പേരിൽ വോട്ട് ചെയ്യാനായതിൽ സന്തോഷം, സുരേഷ് ഗോപി

സ്വന്തം പേരിൽ വോട്ട് ചെയ്യാനായതിൽ സന്തോഷം, സുരേഷ് ഗോപി

തൃശൂർ —തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി   സ്വന്തം പേരിന് വോട്ട് ചെയ്യാനായ സന്തോഷം മാധ്യമ പ്രവർത്തകരോട് പങ്കുവെച്ചു. ഇത്തവണ തൃശൂരിലും കേരളത്തിലും താമര വിരിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ലാണ് കുടുംബസമേതമാണ് വോട്ട് രേഖപ്പെടുത്താൻ സുരേഷ് ഗോപി എത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ ഒപ്പമുണ്ടായിരുന്നു. രാവിലെ ആറരയോടെ സ്കൂളിലെത്തിയ സുരേഷ് ഗോപി 7.15 ഓടെ വോട്ടുരേഖപ്പെടുത്തി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments