Tuesday, July 21, 2026
Homeകായികംതൃശൂർ സ്വദേശിനി ആൻസി സോജൻ ചരിത്രം കുറിച്ചു; 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ...

തൃശൂർ സ്വദേശിനി ആൻസി സോജൻ ചരിത്രം കുറിച്ചു; 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡ് തകർന്നു.

കേരളത്തിന്റെ അഭിമാനമായ തൃശൂർ സ്വദേശിനി ആൻസി സോജൻ, ഭുവനേശ്വറിൽ നടന്ന അന്തർസംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതാ ലോങ് ജംപിൽ 6.88 മീറ്റർ ചാടി പുതിയ ദേശീയ റെക്കോർഡ് സ്വന്തമാക്കി.

2004-ൽ ഏഥൻസ് ഒളിമ്പിക്സിൽ 6.83 മീറ്റർ ചാടി അഞ്ജു ബോബി ജോർജ് സ്ഥാപിച്ചിരുന്ന 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡാണ് ആൻസി മറികടന്നത്. മത്സരത്തിന്റെ ആദ്യ ശ്രമത്തിൽ തന്നെ 6.73 മീറ്റർ ചാടിയ ആൻസി, അഞ്ചാം ശ്രമത്തിലാണ് റെക്കോർഡ് ദൂരമായ 6.88 മീറ്ററിലേക്ക് പറന്നിറങ്ങിയത്.

ഈ മിന്നും പ്രകടനത്തോടെ ദേശീയ കിരീടവും ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യതയും ആൻസി സ്വന്തമാക്കി. നിരവധി വ്യക്തിപരമായ വെല്ലുവിളികളെയും കഠിന പരിശീലനത്തെയും അതിജീവിച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com