Saturday, May 30, 2026
Homeകേരളം*സ്കൂട്ടർ യാത്രികൻ പോലീസ് റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുടുങ്ങി മരിച്ചു*

*സ്കൂട്ടർ യാത്രികൻ പോലീസ് റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുടുങ്ങി മരിച്ചു*

കൊച്ചി: റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ച് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് വടം കെട്ടിയിരുന്നത്.

എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്ത് കുറുകെ കെട്ടിയ വടത്തിലാണ് മനോജ് കുടുങ്ങിയത്. തലയടിച്ച് റോഡിൽ വീണ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തു മണിക്കാണ് സംഭവം. രാത്രി ഒന്നരയോടെ മനോജ് മരണത്തിന് കീഴടങ്ങി.

തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു മനോജ് എന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാൽ വടത്തിനു സമീപത്ത് പോലീസുകാർ ഉണ്ടായിരുന്നില്ലെന്ന് സമീപത്തെ കടയുടമകൾ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com