Wednesday, September 2, 2026
Homeകേരളംസംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു: പവന് 200 രൂപ കുറഞ്ഞു 54,600 രൂപ ആയി

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു: പവന് 200 രൂപ കുറഞ്ഞു 54,600 രൂപ ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഇടിയുന്നത്. 200  രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,600 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. തിങ്കളാഴ്ച സ്വർണവില റെക്കോർഡിലേക്ക് അടുത്തിരുന്നു. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം ഇന്നലെ സ്വർണവില 30 ഡോളറോളം വർദ്ധിച്ചു.

2600 ഡോളർ വരെ എത്തിയശേഷം അന്താരാഷ്ട്ര സ്വർണ്ണവില ഇടിഞ്ഞു. വ്യാപാരം നടക്കുന്നത് 2564 ഡോളറിലാണ്. വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭമെടുത്ത് തുടങ്ങിയതായും സൂചനയുണ്ട്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6825 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5665 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ