Wednesday, January 14, 2026
Homeകേരളംസംസ്ഥാനത്തു അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ സർക്കാർ കൂലി നിശ്ചയിച്ചു

സംസ്ഥാനത്തു അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ സർക്കാർ കൂലി നിശ്ചയിച്ചു

സംസ്ഥാനത്തു അപകടകാരികളായ
കാട്ടുപന്നികളെ വെടിവയ്ക്കാൻ കൂലി നിശ്ചയിച്ചു സർക്കാർ. ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 1500 രൂപയും കൊല്ലുന്ന പന്നികളെ സംസ്‍കരിക്കാൻ 2000 രൂപയുമാണു സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് പണം അനുവദിക്കുക.

സംസ്ഥാനത്തു വ്യാപകമായി കാട്ടുപന്നികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. പന്നി അപകടകാരിയാണോ അല്ലയോ എന്ന വിജ്ഞാപനം പുറപ്പെടുവിക്കുക വനംവകുപ്പാണ്. ഈ പന്നികളെയാണു തദ്ദേശസ്ഥാപനങ്ങൾക്കു കൊല്ലാനുള്ള അനുമതി നൽകിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ തീരുമാനിക്കുന്ന ഷൂട്ടർമാർക്കു മാത്രമാണ് വെടിവയ്ക്കാൻ അനുമതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com