Wednesday, October 21, 2026
Homeകേരളംസംസ്ഥാന സർക്കാർ നെല്ല് സംഭരണത്തിനായി100 കോടി രൂപ കൂടി അനുവദിച്ചു: ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ

സംസ്ഥാന സർക്കാർ നെല്ല് സംഭരണത്തിനായി100 കോടി രൂപ കൂടി അനുവദിച്ചു: ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില ഉടൻ വിതരണം പുനരാരംഭിക്കുന്നതാണ്. അതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

2024-25 സീസണിലെ ഒന്നാംവിളയിൽ കർഷകരിൽ നിന്നും സംഭരിച്ച 145619.915 മെട്രിക് ടൺ നെല്ലിന്റെ സംഭരണവില പൂർണ്ണമായും കർഷകരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംവിളയിൽ ഇതിനോടകം 142217 കർഷകരിൽ നിന്നായി 366610.498 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്.

സംഭരണവിലയായി 212.86 കോടി രൂപ നാളിത് വരെ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് അനുവദിച്ച 100 കോടി രൂപയുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക്, 152 കോടി രൂപ കൂടി ലഭ്യമാകുന്നതാണ്. ഇതോടെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തുതീർക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും 1108 കോടി രൂപ സംസ്ഥാനത്തിന് ലഭ്യമാകാനുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ