Thursday, May 14, 2026
Homeകേരളംറേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

റേഷന്‍ കടയുടമകളുടെ വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കി. കഴിഞ്ഞ മാസത്തെ ശമ്പളം നാളെ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. മാസവേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും. മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തോട് സഹകരിക്കാതെ സംസ്ഥാനത്ത് ഇന്ന് ഇരുന്നൂറിലധികം റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ 20ലധികം കടകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 256 റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നത്.

സമരം നടത്തുന്നത് ശരിയല്ലെന്ന് മന്ത്രിമാരായ ജിആർ അനിൽ, കെ എൻ ബാലഗോപാൽ എന്നിവർ കഴിഞ്ഞ ദിവസം റേഷൻ വ്യാപാരികളോട് വ്യക്തമാക്കിയിരുന്നു.

ചില കാര്യങ്ങൾ കേന്ദ്ര സർക്കാർ കൂടി പരിഗണിക്കേണ്ടവയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തനിയെ ഇടപെടാൻ കഴിയില്ലെന്നും മന്ത്രിമാർ വ്യാപാരികളോട് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com