Saturday, December 7, 2024
Homeകേരളംപൊന്നേ നീ തിളങ്ങുകയാണല്ലോ: ഇന്നു പവന് 520 രൂപ കൂടി 59,520 രൂപ ആയി

പൊന്നേ നീ തിളങ്ങുകയാണല്ലോ: ഇന്നു പവന് 520 രൂപ കൂടി 59,520 രൂപ ആയി

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഇന്നലെ ചരിത്രത്തിലാദ്യമായി 59,000 എത്തിയ സ്വർണ വില ഇന്ന് വീണ്ടും കുതിച്ചു. 520 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. ഇതോടെ വില 60000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർ.

രണ്ട് ദിവസത്തിനിടെ മാത്രം 1000 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഇന്ന് 59,520 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7440 രൂപയാണ് നൽകേണ്ടത്.തിങ്കളാഴ്ച വില കുറഞ്ഞത് ആശ്വാസമായിരുന്നു. 360 രൂപയാണ് തിങ്കളാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 480 രൂപ വർധിച്ചു.

ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.ഒക്ടോബർ 16നാണ് വില 57,000 കടന്നത്.

ഒക്ടോബർ 19 ന് ഇത് 58,000വും കടന്നു. ഒക്ടോബർ 29ന് 59,000 കടന്ന സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്.കേരളത്തിൽ സ്വർണവില പവന് വൈകാതെ 60,000 രൂപയെന്ന നാഴികക്കല്ല് ഭേദിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിച്ചതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments