Thursday, October 1, 2026
Homeകേരളംഓർത്തഡോക്സ് സഭ 110 പെൺകുട്ടികൾക്ക് വിവാഹ സഹായമായി 1.40കോടി രൂപയും,വിവാഹപ്പുടവയും സമ്മാനിച്ചു

ഓർത്തഡോക്സ് സഭ 110 പെൺകുട്ടികൾക്ക് വിവാഹ സഹായമായി 1.40കോടി രൂപയും,വിവാഹപ്പുടവയും സമ്മാനിച്ചു

കോട്ടയം :- ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരന്റെ മൂന്നാം വാർഷികം പ്രമാണിച്ചായിരുന്നു സഹായം. കോട്ടയം ദേവലോകം അരമനയിൽ നടന്ന ചടങ്ങ് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്തു.

വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 വനിതകൾക്ക് 1ലക്ഷം രൂപ നൽകാനായിരുന്നു സഭയുടെ പദ്ധതി.ഇതിലേക്കായി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതകൾ സഹോദരിക്ക് എന്ന പേരിൽ 1 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നു. പദ്ധതിപ്രകാരം 1.40ലക്ഷം രൂപ ലഭിച്ചതോടെ അപേക്ഷിച്ച മുഴുവൻ പേർക്കും സഹായം നൽകുകയാണെന്ന് കാതോലിക്കാബാവാ പ്രഖ്യാപിച്ചു. പദ്ധതി മാതൃകാപരമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പശ്ചിമബംഗാൾ ഗവർണർ പറഞ്ഞു.

സമൂഹത്തിൽ നടത്തുന്ന സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് ഗവർണറുടെ എക്സലൻസ് അവാർഡ് ഓർത്തഡോക്സ് സഭയ്ക്ക് സമ്മാനിക്കുന്നതായി ഗവർണറുടെ ഓഫീസ് പ്രഖ്യാപിച്ചു. ആർദ്രചാരിറ്റബിൾ ട്രസ്റ്റ് സമാഹരിച്ച 100 പുടവകളും ചടങ്ങിൽ വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ