അടൂർ: ഹൈസ്കൂൾ മുൻ അധ്യാപകനും എഴുത്തുകാരനുമായ പരേതനായ ശ്രീ. ഒ. എം വർഗീസിന്റെ നൂറാം ജൻമവാർഷികചടങ്ങ് ഒ എം ജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് അടൂർ വൈറ്റ് പോർട്ടിക്കോയിൽ വെച്ച് നടത്തപ്പെട്ടു.
അദ്ദേഹത്തിന്റെ ജീവിതം ഇന്നും വാക്കുകളിലൂടെ നമ്മളെ സ്പർശിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അനുസ്മരണച്ചടങ്ങ്.
മഹായജ്നം ( ഖണ്ഡകാവ്യം 1995), ക്രിസ്തുഗാഥ( 1984),ഭാഷ ക്രിസ്തു ഭാഗവതം (2000) എന്നിവ അദ്ദേഹത്തിന്റെ കൃതികൾ ആണ്.
അദ്ദേഹം ഒരു നല്ല ഗുരുനാഥനും എഴുത്തുകാരനും വാക്കുകളും ജീവിതവും കൊണ്ട് മനുഷ്യരെ ഉയർത്തിയ വ്യക്തിത്വം കൂടിയാണെന്ന് അനുസ്മരണത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അദ്ദേഹം നമ്മോടൊപ്പം ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നു. അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ ഇന്നും ഓരോരുത്തരെയും വഴികാട്ടുന്നു. അദ്ദേഹം എഴുതിവച്ച വരികൾ ഇന്നും മനസ്സിൽ വെളിച്ചം കൊളുത്തുന്നു.
പിതാവിനെക്കുറിച്ചും അടൂരിനെക്കുറിച്ചും ശ്രീ. ഒ എം. വർഗീസിന്റെ മകൻ ശ്രീ. ജോൺ വർഗീസ് ഓലിക്കൽ എഴുതിയ പുസ്തകമാണ് “Inspiration “.

അനുസ്മരണ ദിനത്തോടനുബന്ധിച്ച് ശ്രീ. അലക്സാണ്ടർ വർഗീസ് നേതൃത്വം നൽകിയ കുടുംബ സംഗമം നടത്തപ്പെട്ടു. ശ്രീമതി. ധന്യ ശങ്കരി, ശ്രീ ബ്രൈറ്റ് മാമൻ എന്നിവർ നയിച്ച കവിരങ്ങിൽ കവികളായ സർവ്വശ്രീ. അനൂപ് വള്ളിക്കോടൻ, സുമ രാജശേഖരൻ, ജ്യോതി വർമ്മ, ശ്രീലേഖ, ജയ പ്രദീപ്, സുജിത സാദത്ത്, റാണി ജോൺ, ഉഷ സി ജോൺ, ദീപ ആർ എന്നിവർ പങ്കെടുത്തു. തുടർന്ന് അടൂർ – ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ അധിഷ്ഠിതമാക്കി സെമിനാർ സംഘടിപ്പിച്ചു. ശ്രീ. അടൂർ സൈമൺ സെമിനാർ നയിച്ചു.
അനുസ്മരണ ചടങ്ങിന് വന്ദ്യ ബസലേൽ റമ്പാൻ അധ്യക്ഷനായിരുന്നു. ശ്രീ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ഉമ്മൻ തോമസ്, ഡോ. വർഗീസ് പേരയിൽ, ശ്രീമതി ദീപ ആർ അടൂർ എന്നിവർ ആശംസകൾ അറിയിച്ചു.



