Thursday, June 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 15 |...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 15 | ബുധൻ

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

തിരിച്ചറിവോടെയാകട്ടെ പരിപാലനങ്ങൾ
———————————————————

ന്യൂയോർക്ക് പോലീസിനൊരു ദിവസം അടിയന്തിര സഹായ അഭ്യത്ഥന അൻ്റോണിയോയെന്നയാളിൽ നിന്നും ലഭിച്ചു. പോലീസെത്തിയപ്പോൾ അയാൾ രക്തത്തിൽ കുളിച്ചു വീടിൻ്റെ പോർച്ചിൽ കിടക്കുകയായിരുന്നു. വളർത്തു നായ അക്രമിച്ചതാണെന്നയാൾ പറഞ്ഞുവെങ്കിലും സംശയം തോന്നിയ പോലിസ് വാതിൽ ദ്വാരത്തിലുടെയകത്തേക്കു നോക്കി. മുറിയ്ക്കുള്ളിലൊരു വലിയ കടവയെ കണ്ടു. അതിനെയവർ മയക്കു വെടിവച്ചു വീഴ്ത്തുകയും, അൻ്റോണിയോയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

സൗഖ്യം പ്രാപിച്ചു കഴിത്തു പോലിസയാളെ ചോദ്യം ചെയ്തപ്പോൾ പോലിസിനോടു സത്യം തുറന്നു പറഞ്ഞു. വർഷങ്ങൾക്കു മുമ്പൊരു കടുവാകുഞ്ഞിനെ വളർത്താൻ കൊണ്ടുവന്നു. താൻ വളർത്തി വലുതാക്കിയ കടുവ തന്നെയാണു തന്നെ ആക്രമിച്ചത്.

നാം ആരോടെപ്പം സഹവസിക്കുന്നുവോ, അവരുടെ സ്വഭാവം നാം അറിഞ്ഞിരിക്കണം. സന്തതസഹചാരികളുടെ സാന്നിദ്ധ്യം സൃഷ്ടിക്കുന്ന അപകടവും, അനുഗ്രഹവും വേർതിരിച്ചറിയുകയെന്നതാണെല്ലാ ബന്ധങ്ങളെയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൂടെ നിൽക്കുന്നവരെ മനസ്സിലാക്കോനോ, അവരുടെ സ്വഭാവ വിശേഷതകളെ തിരിച്ചറിയാനോ, പലരും മെനക്കെടാറില്ല. പങ്കുവയ്ക്കപ്പെടുന്ന സന്തോഷനിമിഷങ്ങളുടെ മാസ്മരീകരതയിൽ അറിയാതെയെങ്കിലും ചെന്നു പറ്റാൻ സാദ്ധ്യതയുളള അപകട മേഖലകളെക്കുറിച്ചു നാം പലപ്പോഴും ഓർക്കാറുമില്ല.

നാം നടുന്നതും നനയ്ക്കുന്നതും, വളർന്നു വലുതായി തീരുമ്പോളെന്താകുമെന്നു മനസ്സിലാക്കി വേണം, നടുകയും നനയ്ക്കുകയും ചെയ്യാൻ. എന്തിനെയാണു പരിപാലിക്കേണ്ടതെന്നും, എങ്ങനെയാണു പരിപാലിക്കേണ്ടതെന്നും അറിയുകയാണു വളർത്തുന്നവരുടെയും പരിപാലിക്കുന്നവരുടെയും മുഖ്യഉത്തരവാദിത്തം.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments