Wednesday, May 20, 2026
Homeകേരളംനടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് ഹസീബ് മലബാര്‍

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് ഹസീബ് മലബാര്‍

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് ഹസീബ് മലബാര്‍. നമുക്ക് കോടതിയില്‍ കാണാം സിനിമയുടെ ലോക്കേഷനില്‍ സംഭവിച്ച് കാര്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് പറഞ്ഞത്.

സെറ്റില്‍ നടന്ന കാര്യങ്ങളാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. കണ്ട കാര്യങ്ങളാണ് പറയുന്നത്. കഞ്ചാവ് കിട്ടിയേ പറ്റു കിട്ടണമെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ നിലപാട്. മൂന്നു മണിക്ക് വിളിച്ച കഞ്ചാവ് ആവശ്യപ്പെട്ടു. രാത്രി ഉറക്കമില്ലാത്ത നടന്‍ വൈകി ഉറങ്ങിയിട്ട് സെറ്റിലും വരില്ല. മുമ്പ് സിനിമാ സെറ്റുകളില്‍ കഞ്ചാവ് സപ്ലൈ ഉള്ളതായി അറിയില്ല. അതേസമയം ശ്രീനാഥ് ഭാസി കഞ്ചാവ് വലിക്കുന്നുണ്ടെന്ന് വ്യക്തമാണ്. കാരവനില്‍ ആരുമില്ലാത്ത സമയം കയറിയപ്പോള്‍ അതിന്റെ ഗന്ധം ഉണ്ടായിരുന്നു.

ഇത്രയും രൂപ മുടക്കി പിടിക്കുന്ന സിനിമ തീര്‍ക്കണമെന്ന് ഉള്ളത് കൊണ്ടാണ് ആദ്യം തുറന്ന് പറയാതിരുന്നത്. പെട്ട് പോയെന്ന് പറഞ്ഞാല്‍ മതി. ഇവനെ കൊണ്ട് പൊറുതിമുട്ടി. മറ്റ് സിനിമാ നിര്‍മാതാക്കളും ഇവനെ കൊണ്ട് തകര്‍ന്ന് നില്‍ക്കുകയാണ്. എല്ലാവരും അറിയണമെന്ന് കരുതിയാണ് പറഞ്ഞത്. സീനിയര്‍ അഭിനേതാക്കള്‍ പോലും ഈ നടനെ കൊണ്ട് ബുദ്ധിമുട്ടി. മുപ്പത് ദിവസം കൊണ്ട് പൂര്‍ത്തിയാകേണ്ട സിനിമ നൂറു ദിവസത്തോളം നീണ്ടു പോയി.

കുറേ ശ്രമിച്ച് പക്ഷേ കിട്ടിയില്ല എന്ന് പറഞ്ഞാണ് അന്ന് ശ്രീനാഥ് ഭാസിയെ ഒഴിവാക്കിയത്. പിറ്റേന്ന് ഷൂട്ടിംഗിന് എത്തിയതുമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com