മുണ്ടക്കയം: അമിതവേഗത്തില്‍ യുവാവ് ഓടിച്ച കാറിടിച്ചു പരുക്കേറ്റ 63കാരന് മരിച്ചു. പനക്കച്ചിറ ഇല്ലിക്കുളത്ത് രാജന് ആണ് ചികിത്സയിലിരിക്കെ രിച്ചത്.
ഒന്നിനു രാവിലെ 8.15നു ദേശീയപാതയില്‍ ചോറ്റി കവലയിലായിരുന്നു അപകടം. കൂട്ടിക്കല്‍ സ്വദേശിയായ പുത്തൂര്‍ ശാലോം (27) ആണ് അമിതവേഗത്തില്‍ കാറോടിച്ച് ഏഴ് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്.
ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ കാറോടിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ശാലോം റിമാന്‍ഡിലാണ്.
അപകടത്തില്‍ രാജന്റെ കൊച്ചുമക്കളടക്കം 14 പേര്‍ക്കു പരുക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. ഭാര്യ: രമണി. മക്കള്‍: രജിത, രഞ്ജു. മരുമക്കള്‍: ബിജു, രാജേഷ്.



