Monday, November 9, 2026
HomeകേരളംHM ന് വ്യക്തിവൈരാഗ്യം, ഹാജർ പട്ടികയിൽ കൃത്രിമം കാട്ടി; തേവലക്കാട് സ്കൂളിൽ അധ്യാപകർ തമ്മിൽ ആഭ്യന്തര...

HM ന് വ്യക്തിവൈരാഗ്യം, ഹാജർ പട്ടികയിൽ കൃത്രിമം കാട്ടി; തേവലക്കാട് സ്കൂളിൽ അധ്യാപകർ തമ്മിൽ ആഭ്യന്തര യുദ്ധം.

തിരുവനന്തപുരം: തേവലക്കാട് SNUP സ്കൂളിൽ ഉച്ചാരണശുദ്ധിയില്ലെന്ന് പറഞ്ഞ് ദളിത് വിദ്യാർഥിയെ അധ്യാപകൻ പരസ്യമായി നാക്കുവടിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ വീണ്ടും പരാതികൾ. സംഭവത്തിൽ സസ്പെൻഷനിലായ അധ്യാപകൻ ആകർഷ്, സ്കൂളിലെ പ്രധാന അധ്യാപികയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഹാജർ പട്ടികയിൽ കൃത്രിമത്തിന് ശ്രമം നടത്തിയെന്നാണ് ആരോപണം. ആരോപണങ്ങളുയർന്നതിന് പിന്നാലെ സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിച്ചേക്കും.

സ്കൂളിൽ തുടർച്ചയായി അവധിയുള്ള കുട്ടിക്കും പ്രധാനാധ്യാപക ഹാജർ രേഖപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. സസ്പെൻഷൻ നടപടി വ്യക്തിവിരോധമെന്നും ആരോപണ വിധേയനായ അധ്യാപകൻ പറഞ്ഞു.

അതേസമയം, വിദ്യാർഥിയുടെ നാക്ക് വടിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകന് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് എ ഇ ഒയുടെ പരാമർശം. പ്രധാനാദ്ധ്യാപക ജോലി തടസ്സപ്പെടുത്തിഎന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആരോപണം വിദ്യാർഥിയോടുള്ള ക്രൂരത പുറത്തു പറഞ്ഞതിനാലെന്നായിരുന്നു പ്രധാന അധ്യാപികയുടെ മറുപടി. സ്കൂളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഭൂഷണമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. സംഭവം കല്ലമ്പലം പൊലീസും അന്വേഷിച്ചേക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ