Friday, October 2, 2026
Homeകേരളംമലയാളികളുടെ പ്രിയപ്പെട്ട മത്തി വളരുന്നില്ല: കേരള തീരത്തേക്കെത്തുന്ന വലിയ മത്തിയുടെ എണ്ണത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലം...

മലയാളികളുടെ പ്രിയപ്പെട്ട മത്തി വളരുന്നില്ല: കേരള തീരത്തേക്കെത്തുന്ന വലിയ മത്തിയുടെ എണ്ണത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലം ഗണ്യമായ കുറവ് വന്നു

ആലപ്പുഴ:-കേരള തീരത്തേക്കെത്തുന്ന വലിയ മത്തിയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി മത്സ്യത്തൊഴിലാളികള്‍. 15 സെന്‍ന്റിമീറ്ററിലേറെ വലുപ്പമുള്ള മത്തി കേരളതീരത്തു നിന്നും അപ്രത്യക്ഷമായതായതോടെ വിലയും ഗണ്യമായി കുറഞ്ഞു. 2023 അവസാനം മുതല്‍ 2024 ഏപ്രില്‍വരെ ഉണ്ടായ സമുദ്രോഷ്ണതരംഗമാണ് മത്തിയുടെ എണ്ണത്തില്‍ കുറവ് ഉണ്ടാക്കിയത്.

വര്‍ഷാവര്‍ഷങ്ങളിലെ പല പ്രതിഭാസങ്ങളും മത്തിയുടെ പ്രജനനത്തെയും വളര്‍ച്ചയെയും ബാധിക്കാറുണ്ട്. പ്രാദേശികമായും വ്യതിയാനങ്ങള്‍ കാണാറുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ 14 മുതല്‍ 18 സെൻ്റി മീറ്റര്‍വരെയാണ് മത്തിയുടെ വലുപ്പം. വടക്കന്‍ ജില്ലകളില്‍ ഇത് 12 മുതല്‍ 14 സെൻ്റി മീറ്റര്‍വരെയാണ്.

കേരളതീരത്ത് മത്തി അപ്രത്യക്ഷമാകല്‍ പതിവാണെന്നും പക്ഷേ, വളര്‍ച്ചാമുരടിപ്പ് ഇതാദ്യമാണെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. വലിയ മത്തിക്ക് കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 200 മുതല്‍ 300 രൂപവരെയാണ് വില ലഭിച്ചിരുന്നത്.

ശരാശരി 100 ഗ്രാം ഉണ്ടായിരുന്ന ഒരു മത്തി ഇപ്പോള്‍ 25 ഗ്രാം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യതിയാനം കാലക്രമേണ മാറി, അനുകൂല കാലാവസ്ഥയും സുസ്ഥിര മീന്‍പിടിത്ത രീതികളും ഒത്തുവന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സാധാരണ രീതിയില്‍ മത്തി ലഭ്യമാകുമെന്നും ഗവേഷകര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ