Sunday, October 13, 2024
Homeകേരളംമലയാളി ​ഗവേഷണ വിദ്യാർഥിനിയ്ക്ക് മേരി ക്യൂറി ഫെലോഷിപ്പ്

മലയാളി ​ഗവേഷണ വിദ്യാർഥിനിയ്ക്ക് മേരി ക്യൂറി ഫെലോഷിപ്പ്

കോട്ടയം: മലയാളി ​ഗവേഷണ വിദ്യാർഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ് ലഭിച്ചു. കോട്ടയം അയ്മനം സ്വദേശിനി നമിത നായർക്കാണ് ശാസ്ത്ര ​ഗവേഷണത്തിന് യൂറോപ്യൻ യൂണിയൻ നൽകുന്ന 1.3 കോടി രൂപയുടെ മേരി സ്ലൊഡോവ്സ്ക ക്യൂറി ആക്ഷൻ ഫെലോഷിപ്പ് ലഭിച്ചത്.

ഊർജ സംഭരണത്തിനായി ജലത്തിൽനിന്ന് ഹൈഡ്രജൻ വിഘടിപ്പിക്കാൻ ഇലക്ട്രോ കാറ്റലിസ്റ്റായി ഉപയോഗിക്കുന്ന കാർബൺ നാനോ മെറ്റീരിയലുകളെക്കുറിച്ചുള്ള പഠനത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്. ഫെലോഷിപ്പിൽ പോളണ്ടിലെ വാർസ്ലോ യൂണിവേഴ്സിറ്റിയിലും ജർമനിയിലെ ഡാംസ്റ്റാർട്ട് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലുമായി മൂന്ന് വർഷം പഠിക്കാം.

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽനിന്ന് ഫിസിക്സിൽ ബിരുദാനന്ത രബിരുദം നേടിയ നമിത കോട്ടയം ചിന്മയ വിദ്യാലയത്തിലെ പൂർവവിദ്യാർഥിനിയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ ഫെലോഷിപ്പും ജർമൻ അക്കാദമിക് എക്സ്ചേഞ്ച് പ്രോ​ഗ്രാമിന്റെ ഡാഡ്-വൈസ് സ്കോളർഷിപ്പും നേടിയിട്ടുണ്ട്. മസ്കറ്റിൽ ജോലി ചെയ്യുന്ന ഇലഞ്ഞിക്കൽ അനിലും അധ്യാപിക മായയുമാണ് മാതാപിതാക്കൾ. സഹോദരി- നന്ദന

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments