Wednesday, April 29, 2026
Homeകേരളംമലപ്പുറം സ്വദേശിനി റിയാദില്‍ നിര്യാതയായി

മലപ്പുറം സ്വദേശിനി റിയാദില്‍ നിര്യാതയായി

റിയാദ്: സൗദി അറേബ്യയിലെ തനിമകലാസാംസ്കാരിക വേദി മുൻ ഭാരവാഹി മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്ഹർ പുള്ളിയിലിെൻറ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിലെ ആശുപത്രിയിൽ മരിച്ചു. ദീർഘകാലം ഭർത്താവിനോടൊപ്പം റിയാദിൽ കഴിഞ്ഞ സാബിറ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയശേഷം സൗദിയിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു.

രണ്ടാഴ്ച മുമ്പ് റിയാദിലുള്ള മകളുടെ അടുത്തെത്തി നാല് ദിവസത്തിന് ശേഷം പക്ഷാഘാത ബാധിതയായി റിയാദ് കെയർ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10.30നാണ് അന്ത്യം സംഭവിച്ചത്. അസുഖ വിവരമറിഞ്ഞ് അന്ന് തന്നെ നാട്ടിൽനിന്ന് അസ്ഹർ പുള്ളിയിൽ റിയാദിലെത്തിയിരുന്നു.

മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ് സ്കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി സൗദി അറേബ്യ, റിയാദ്), മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ് സ്കൂൾ ജിദ്ദ), അസ്ഹർ അഷ്റഫ് (സ്പെഷലൈസ്ഡ് കൺസ്ട്രക്ഷൻ കമ്പനി, റിയാദ്). പിതാവ്: എറമു കുരുണിയൻ, മാതാവ്: ഫാത്തിമ കൂരിമണ്ണിൽ, സഹോദരങ്ങൾ: മായിൻ, കുഞ്ഞാലൻകുട്ടി, ആമിന, മറിയുമ്മ, റുഖിയ, ജൽസത്ത്, സാഹിദ. റിയാദ് കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com