Sunday, September 20, 2026
Homeകേരളംകുടുംബശ്രീ യോഗം നടക്കുന്നിടത്ത് വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ല:തോമസ് ഐസക്

കുടുംബശ്രീ യോഗം നടക്കുന്നിടത്ത് വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ല:തോമസ് ഐസക്

പത്തനംതിട്ട –കുടുംബശ്രീ യോഗം നടക്കുന്നുണ്ടെങ്കില്‍ അവിടെ സ്ഥാനാര്‍ഥി എന്ന നിലയില്‍ പോയി വോട്ടഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്ന് എല്‍.ഡി.എഫ്.പത്തനംതിട്ട സ്ഥാനാര്‍ഥി തോമസ് ഐസക്. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ താനായിരുന്നു.കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ താന്‍ പങ്കെടുത്തിട്ടില്ല.പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ- ഡിസ്‌കിന്റെ നിരവധി ജീവനക്കാരേയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളേയും പ്രചാരണത്തിന് ഐസക്ക് ഉപയോഗിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഐസക്കിനോട് വിശദീകരണം തേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ