Thursday, October 22, 2026
Homeകേരളംകോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം :സംയുക്ത ചർച്ച ഇന്ന് നടക്കും

കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം :സംയുക്ത ചർച്ച ഇന്ന് നടക്കും

കോന്നി ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായുള്ള അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ന് ( മെയ് 19 തിങ്കളാഴ്ച )ഉച്ചയ്ക്ക് 2. 30ന് കോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ കുട്ടവഞ്ചി തൊഴിലാളികളും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും കോന്നി ഡി എഫ് ഓയും തമ്മിൽ സംയുക്ത ചർച്ച നടത്തും .

വര്‍ഷങ്ങളായി ജോലി നോക്കുന്ന അറുപതു വയസ്സ് കഴിഞ്ഞ തൊഴിലാളികളെ യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചു വിട്ട നടപടിയെ ചോദ്യം ചെയ്തു കൊണ്ട് ആണ് അടവിയിലെ മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളും സമരം തുടങ്ങിയത് . വേനല്‍ അവധിക്കാലത്ത്‌ നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ എത്തിയെങ്കിലും കുട്ടവഞ്ചി സവാരി ഇല്ല എന്ന് അറിഞ്ഞു മടങ്ങി പോയി .ലക്ഷകണക്കിന് രൂപയുടെ വരുമാനം ആണ് നഷ്ടമായത് . പിരിച്ചു വിട്ടവര്‍ക്ക് ആനുകൂല്യം നല്‍കണം എന്നാണ് പ്രധാന ആവശ്യം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ