വഞ്ചനാകേസിൽ നിവിൻ പോളിയെയും എബ്രിഡ് ഷൈനെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യും. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
“ആക്ഷൻ ഹീറോ ബിജു 2” സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. ഷംനാസിൽ നിന്ന് 1.9 കോടി രൂപ വാങ്ങി സിനിമയുടെ അവകാശം നൽകിയത് മറച്ച് വച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഗൾഫിലുള്ള വിതരണക്കാരന് വിദേശ വിതരണാവകാശമാണ് നൽകിയത്. ഗൾഫിലെ വിതരണക്കാരനിൽ നിന്ന് മുൻകൂറായി നിവിൻ പോളിയുടെ ‘പോളി ജൂനിയർ ‘ എന്ന കമ്പനി 2 കോടി കൈപ്പറ്റി എന്നും പി എസ് ഷംനാസ് ആരോപിച്ചു.



