Saturday, October 3, 2026
Homeകേരളംശബരിമല നീലിമല പാതയിൽ തെന്നി വീണ് നിരവധി അയ്യപ്പന്മാര്‍ക്ക് പരിക്ക്

ശബരിമല നീലിമല പാതയിൽ തെന്നി വീണ് നിരവധി അയ്യപ്പന്മാര്‍ക്ക് പരിക്ക്

ശബരിമല നീലിമല പാതയിൽ മല കയറുകയും ഇറങ്ങുകയും ചെയ്ത 13 തീർഥാടകർ തെന്നി വീണ് പരുക്കേറ്റു. പോലീസ് എത്തി നീലിമല പാത അടച്ചു .

ദർശനം കഴിഞ്ഞ് നീലിമല പാതവഴി മലയിറങ്ങിയ തീർഥാടകരാണ് തെന്നി വീണത്.കർക്കടക മാസ പൂജയ്ക്ക് നട തുറന്നതു മുതൽ തീർഥാടകരെ നീലിമല പാതയിലൂടെയാണ് കടത്തി വിട്ടത്.കഴിഞ്ഞ മാസപൂജയ്ക്ക് 30 തീർഥാടകർ തെന്നി വീണു പരുക്കേറ്റതിനെ തുടർന്ന് നീലിമല പാത ജൂൺ 15ന് അടച്ചിരുന്നു .

തെന്നിവീഴുന്നത് ഒഴിവാക്കാൻ കരിങ്കല്ല് പരുക്കനാക്കുന്ന പണി അടിയന്തരമായി നടത്തിയ ശേഷമേ പാത തുറന്നു കൊടുക്കുകയുള്ളൂ എന്ന് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചതാണ്. എന്നാൽ പണി നടത്താതെ പാത തുറന്നതാണ് ഇപ്പോള്‍ അപകടത്തിനു കാരണം എന്ന് തീര്‍ഥാടകര്‍ പറയുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ