ഷിഗല്ല രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ മങ്കട സർക്കിളുകളിലെ ഏലംകുളം, മേലാറ്റൂർ, അങ്ങാടിപ്പുറം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ 38 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പരിശോധനകൾ നടത്തി. പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ നൽകി.
ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്നും കുടിവെള്ളത്തിന്റെ 16 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് ഭക്ഷ്യ സുരക്ഷാ ലാബിലേക്ക് അയച്ചു. പ്രദേശത്തെ വിവിധ സ്കൂളുകളിൽ പരിശോധന നടത്തുകയും കുടിവെള്ള സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു.
ഇതോടൊപ്പം, ഷിഗെല്ല രോഗവ്യാപനം തടയുന്നതിനും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ഹോട്ടൽ ബേക്കറി കച്ചവടക്കാർക്കായി ഭക്ഷ്യ സുരഷാ വകുപ്പ് പഞ്ചായത്ത്, ആരോഗ്യവകുപ്പ് സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പി ച്ചു.
വെട്ടത്തൂർ പഞ്ചായത്തിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ഭക്ഷണവിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനു വേണ്ടിയുള്ള നിർദേശങ്ങൾ നൽകി. പെരിന്തൽമണ്ണ ഭക്ഷ്യ സുരക്ഷാ ഓഫീസർ രമിത കെ ജി, മങ്കട ഭക്ഷ്യ സുരക്ഷാ ഓഫീസർ ജസീല കെ എന്നിവർ നേതൃത്വം നൽകി.



